Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Prevent Misuse

ആധാറിന്‍റെ ദുരുപയോഗം തടയണമെന്ന ഹർജിയിൽ പ്രതികരണം തേടി സുപ്രീംകോടതി

ന്യൂ​​​ഡ​​​ൽ​​​ഹി: തി​​​രി​​​ച്ച​​​റി​​​യ​​​ൽ രേ​​​ഖ​​​യ്ക്ക​​​പ്പു​​​റം പൗ​​​ര​​​ത്വം, സ്ഥി​​​ര​​​താ​​​മ​​​സം, വി​​​ലാ​​​സം, ജ​​​ന​​​ന​​​ത്തീ​​​യ​​​തി എ​​​ന്നി​​​വ തെ​​​ളി​​​യി​​​ക്കാ​​​നു​​​ള്ള രേ​​​ഖ​​​യാ​​​യി ആ​​​ധാ​​​ർ കാ​​​ർ​​​ഡ് ക​​​ണ​​​ക്കാ​​​ക്ക​​​രു​​​തെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യി​​​ൽ കേ​​​ന്ദ്ര-​​​സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ​​​ക്കും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​നും സു​​​പ്രീം​​​കോ​​​ട​​​തി നോ​​​ട്ടീ​​​സ് അ​​​യ​​​ച്ചു.

ചീ​​​ഫ് ജ​​​സ്റ്റീ​​​സ് സൂ​​​ര്യ​​​കാ​​​ന്ത്, ജ​​​സ്റ്റീ​​​സ് വി. ​​​മോ​​​ഹ​​​ന എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ ബെ​​​ഞ്ചാ​​​ണ് അ​​​ഭി​​​ഭാ​​​ഷ​​​ക​​​നാ​​​യ അ​​​ശ്വി​​​നി ഉ​​​പാ​​​ധ്യാ​​​യ സ​​​മ​​​ർ​​​പ്പി​​​ച്ച ഹ​​​ർ​​​ജി​​​യി​​​ൽ ബ​​​ന്ധ​​​പ്പെ​​​ട്ട ക​​​ക്ഷി​​​ക​​​ളി​​​ൽ​​​നി​​​ന്നു മ​​​റു​​​പ​​​ടി തേ​​​ടി​​​യ​​​ത്.

ആ​​​ധാ​​​ർ പൗ​​​ര​​​ത്വ​​​ത്തി​​​ന്‍റെ​​​യോ സ്ഥി​​​ര​​​താ​​​മ​​​സ​​​ത്തി​​​ന്‍റെ​​​യോ തെ​​​ളി​​​വ​​​ല്ലെ​​​ന്ന ു വ്യ​​​ക്ത​​​മാ​​​ക്കി യു​​​ണീ​​​ക് ഐ​​​ഡ​​​ന്‍റി​​​ഫി​​​ക്കേ​​​ഷ​​​ൻ അ​​​ഥോ​​​റി​​​റ്റി ഓ​​​ഫ് ഇ​​​ന്ത്യ പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച വി​​​ജ്ഞാ​​​പ​​​ന​​​ങ്ങൾ ചൂ​​​ണ്ടി​​​ക്കാ​​​ണി​​​ച്ചാ​​​ണ് ഹ​​​ർ​​​ജി​​​ക്കാ​​​ര​​​ൻ സു​​​പ്രീം​​​കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​ത്.

നി​​​ല​​​വി​​​ൽ സ്കൂ​​​ൾ പ്ര​​​വേ​​​ശ​​​നം, വ​​​സ്തു ഇ​​​ട​​​പാ​​​ടു​​​ക​​​ൾ, ജ​​​ന​​​ന സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്, റേ​​​ഷ​​​ൻ കാ​​​ർ​​​ഡ്, ഡ്രൈ​​​വിം​​​ഗ് ലൈ​​​സ​​​ൻ​​​സ് എ​​​ന്നി​​​വ​​​യ്ക്ക് ആ​​​ധാ​​​ർ ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി പ്രാ​​​യ​​​ത്തി​​​ന്‍റെ​​​യും മേ​​​ൽ​​​വി​​​ലാ​​​സ​​​ത്തി​​​ന്‍റെ​​​യും തെ​​​ളി​​​വാ​​​യി പ​​​ര​​​ക്കെ സ്വീ​​​ക​​​രി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്ന് ഹ​​​ർ​​​ജി​​​യി​​​ൽ പ​​​റ​​​യു​​​ന്നു. പു​​​തി​​​യ വോ​​​ട്ട​​​ർ ര​​​ജി​​​സ്ട്രേ​​​ഷ​​​നു​​​ള്ള ഫോ​​​റം ആ​​​റി​​​ൽ ജ​​​ന​​​ന​​​ത്തീ​​​യ​​​തി​​​യും താ​​​മ​​​സ​​​സ്ഥ​​​ല​​​വും തെ​​​ളി​​​യി​​​ക്കാ​​​ൻ ആ​​​ധാ​​​ർ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തി​​​നെ ഹ​​​ർ​​​ജി​​​യി​​​ൽ പ്ര​​​ത്യേ​​​കം ചോ​​​ദ്യം ചെ​​​യ്യു​​​ന്നു​​​ണ്ട്.

ആ​​​റു മാ​​​സ​​​ത്തി​​​ൽ കൂ​​​ടു​​​ത​​​ൽ ഇ​​​ന്ത്യ​​​യി​​​ൽ താ​​​മ​​​സി​​​ച്ച വി​​​ദേ​​​ശി​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ഏ​​​തൊ​​​രാൾക്കും വാ​​​ട​​​കക്ക​​​രാ​​​റോ പ്രാ​​​ദേ​​​ശി​​​ക ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​യു​​​ടെ ശി​​​പാ​​​ർ​​​ശ​​​ക്ക​​​ത്തോ ഉ​​​ൾ​​​പ്പെ​​​ടെ ല​​​ളി​​​ത​​​മാ​​​യ രേ​​​ഖ​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ച് ആ​​​ധാ​​​ർ എ​​​ടു​​​ക്കാ​​​ൻ സാ​​​ധി​​​ക്കും. ഇ​​​ത്ത​​​ര​​​ത്തി​​​ലു​​​ള്ള ന​​​ട​​​പ​​​ടി പൗ​​​ര​​​ന്മാ​​​ർ​​​ക്കു ല​​​ഭി​​​ക്കേ​​​ണ്ട ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ൾ ന​​​ഷ്‌​​​ട​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളു​​​ടെ സു​​​താ​​​ര്യ​​​ത ത​​​ക​​​ർ​​​ക്കു​​​ന്ന​​​തി​​​നും കാ​​​ര​​​ണ​​​മാ​​​കു​​​മെന്നു ഹ​​​ർ​​​ജി​​​ക്കാ​​​ര​​​ൻ ആ​​​രോ​​​പി​​​ച്ചു.

Latest News

Corehub Up